അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ല : മുസ്‌ലീം ലീഗ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അതിരപ്പിള്ളി പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ല : മുസ്‌ലീം ലീഗ്

അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയെ എതിർത്ത് മുസ്‌ലീം ലീഗും രംഗത്ത്. അതിരപ്പിള്ളി പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല. പദ്ധതി നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പദ്ധതി നടപ്പാക്കരുത് എന്നത് യു.ഡി.എഫ് തീരുമാനമാണ്. അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവന നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം രണ്ടു തട്ടിലാണെന്ന പ്രചാരണം നടക്കുന്നതിനിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്.

പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്താവയ്ക്കെതിരെ വ്യാപകമായ എതിർപ്പുകൾ ഉയർന്നിരുന്നു. എൽഡിഎഫിലെ രണ്ടാംകക്ഷിയായ സിപിഐ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങി നിരവധിപ്പേരാണ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്. 

അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രസ്താവന നടത്തിയിരുന്നു.