നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്നും തല്‍ക്കാലം അറസ്റ്റ് ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്നും തല്‍ക്കാലം അറസ്റ്റ് ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് നല്‍കിയ മറുപടിയില്‍ നാദിര്‍ഷയെ പ്രതി ചേര്‍ത്തിട്ടില്ലെന്നും തല്‍ക്കാലം അറസ്റ്റ് ഉണ്ടാകില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണക്കുകയായിരുന്നു കോടതി വിമര്‍ശനം ഉന്നയിച്ചത്.

കേസിന്റെ അന്വേഷണം സിനിമാക്കഥ പോലെയാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. ഓരോ മാസവും ഓരോ പ്രതികളെ അറസ്റ്റ് ചെയ്യുകയാണോയെന്നും ഹൈക്കോടതി ചോദിച്ചു. അന്വേഷണം ആരെയെങ്കിലും തൃപ്തിപെടുത്തുന്നതിന് വേണ്ടിയാകരുതെന്നും ക്രിമിനല്‍ ചട്ടപ്രകാരമായിരിക്കണം നടപടിയെന്നും കോടതി പറഞ്ഞു. കേസ് സംബന്ധിച്ച ചര്‍ച്ചകള്‍ പരിധി വിട്ടാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി അറിയിച്ചു.

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ജാമ്യാപേക്ഷ ഈ മാസം 18 ന് പരിഗണിക്കും. പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.


LATEST NEWS