മോദിയുടെ വാഗ്ദാനങ്ങള്‍  പൊള്ളയാണെന്ന് നവജ്യോത് സിംഗ് സിദ്ദു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോദിയുടെ വാഗ്ദാനങ്ങള്‍  പൊള്ളയാണെന്ന് നവജ്യോത് സിംഗ് സിദ്ദു

കോഴിക്കോട്: മോദിയുടെ വാഗ്ദാനങ്ങള്‍ ഉള്ള് പൊള്ളയായ മുള പോലെയാണെന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ്  മന്ത്രിയുമായ നവജ്യോത് സിംഗ് സിദ്ദു. ബാങ്കുകളെ കബളിപ്പിക്കുന്ന കോര്‍പറേറ്റുകള്‍ പുറത്ത് വിലസുമ്പോള്‍ കാര്‍ഷിക കടം എടുത്ത കര്‍ഷകന്‍' ജയിലിലേക്ക് പോവുകയാണ്. കര്‍ഷകര്‍ വായ്പ്പയെടുക്കുമ്പോള്‍ ഒരു നിയമവും അംബാനിക്കും അദാനിക്കും മറ്റാരു നിയമവുമാണെന്നും സിദ്ദു കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നോട്ട് നിരോധനമാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി. ഇതാണ് രാജ്യദ്രോഹം. നോട്ട് നിരോധനം തൊഴിലില്ലായ്മ രൂക്ഷമാക്കി. മോദി രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത്. ജിയോ അടക്കം ഉയര്‍ന്നുയര്‍ന്ന് വരുമ്പോള്‍ ബി.എസ്.എന്‍.എല്‍  പോലുള്ളവ അടച്ച് പൂട്ടാന്‍ പോവുന്നത് അതിന്റെ ഉദാഹരണമാണ്. ബിഎസ്എന്‍എല്‍ മാത്രം 31 % തൊഴിലവസരങ്ങള്‍ നിര്‍ത്തലാക്കി.  അഞ്ച് വര്‍ഷത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം നിരവധിയാണ്. പത്ത് രൂപയുടെ പേന വാങ്ങിയാലും ബില്ല് വേണമെന്ന് പറയുന്നവര്‍ റഫാല്‍ ഇടപാടിലെ ബില്ല് പുറത്ത് വിടുന്നില്ല. ഉന്നയിച്ച ആരോപങ്ങളില്‍ തുറന്ന സംവാദത്തിന് താന്‍ ബിജെപിയെയും മോദിയെയും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥിയായ എം.കെ. രാഘവന് വേണ്ടി പ്രചാരണത്തിന് എത്തിയതായിരുന്നു നവജ്യോത് സിംഗ് സിദ്ദു. എം.കെ രാഘവന്റെ പ്രചാരണാര്‍ഥം നഗരത്തില്‍ സിദ്ദു റോഡ് ഷോയും നടത്തിയിരുന്നു. 


LATEST NEWS