തോമസ് ചാണ്ടി ഹര്‍ജി പിന്‍വലിച്ചില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ് ചാണ്ടി ഹര്‍ജി പിന്‍വലിച്ചില്ല

കൊ​ച്ചി: കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടും ഹര്‍ജി പിന്‍വലിക്കാതെ തോമസ് ചാണ്ടി. ഉച്ചയ്ക്ക് 1.45 ന് കോടതി വീണ്ടും ചേര്‍ന്നപ്പോഴാണ് ഹര്‍ജി പിന്‍വലിക്കുന്നില്ല എന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്ന് തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ വിവേക് തന്‍ഖ കോടതിയെ അറിയിച്ചത്.

കാ​യ​ൽ കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്ക് ഉച്ചയ്ക്ക് ശേഷം നടക്കുന്ന എൻസിപി യോഗം നിർണായകമാകും. മ​ന്ത്രി​യു​ടെ രാ​ജി വിഷയത്തിൽ യോ​ഗം ക​ലു​ഷി​ത​മാ​കു​മെ​ന്നാ​ണു സൂ​ച​ന. കളക്ടറുടെ റിപ്പോർട്ടിനെതിരേ മന്ത്രി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നടത്തിയ രൂക്ഷ വിമർശനങ്ങളും യോഗത്തിൽ ചർച്ചയാകും. 

കാ​രി​ക്കാ​മു​റി​യി​ലെ അ​ധ്യാ​പ​ക​ഭ​വ​നി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നാ​ണ് നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗം. നൂ​റി​ൽ​പ​രം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. 36 അം​ഗ നി​ർ​വാ​ഹ​ക സ​മി​തി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളെ​യും പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലെ നേ​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​ത്. ഇ​തി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​ത്തി​നു ശ​ക്ത​മാ​യ അ​മ​ർ​ഷ​മു​ണ്ട്. ശ​ശീ​ന്ദ്ര​ൻ വി​ഭാ​ഗം രാ​ജി വി​ഷ​യം ഉ​ന്ന​യി​ക്കു​മെ​ന്ന​തി​നാ​ൽ ച​ർ​ച്ച​ക​ൾ സം​ഘ​ർ​ഷ​ഭ​രി​ത​മാ​കു​മെ​ന്നാ​ണു വി​വ​രം. 

ചരിത്രത്തില്‍ ആദ്യമായിട്ടാവും സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എന്ന് ചൂണ്ടിക്കാണിച്ച കോടതി മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതായി നിരീക്ഷിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടി എന്ന വ്യക്തിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.  കളക്ടറുടെ റിപ്പോര്‍ട്ടില്‍  രണ്ടിടത്ത് തോമസ് ചാണ്ടിയുടെ പേര് പരാമര്‍ശിക്കുന്നുണ്ട് എന്ന് മാത്രമേയൂള്ളൂ.

ഈ വിഷയത്തില്‍ ഇത്തരമൊരു ഹര്‍ജിയുമായി ആയിരുന്നില്ല കോടതിയില്‍ വരേണ്ടിയിരുന്നത്. അതിന് കളക്ടറെ സമീപിച്ച് റിപ്പോര്‍ട്ടിലെ തെറ്റായ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാമായിരുന്നുവെന്നും എന്നും കോടതി ചൂണ്ടിക്കാണിച്ചു.

തോമസ് ചാണ്ടി എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ പറയുന്നതിനിടെ മന്ത്രിയാണ് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇതാണ് വിനയായത്. വ്യക്തിക്ക് സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കാം എന്നാല്‍ മന്ത്രി എന്ന നിലയില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചാല്‍ അത് നിലനില്‍ക്കില്ല എന്നും കോടതി വ്യക്തമാക്കി.

മന്ത്രി തോമസ് ചാണ്ടി ഉള്‍പ്പെട്ട ഭൂമികൈയേറ്റം സംബന്ധിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ച മന്ത്രിയുടെ നടപടിക്കെതിരെ എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.


LATEST NEWS