എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും.ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു ഉദ്‌ഘാടനം ചെയ്യും. ഈ മാസം 10ന് പന്തളത്ത് നിന്നാണ് യാത്ര തുടങ്ങിയത്.തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് യാത്ര തിരുവനന്തപുരത്ത് എത്തിയത്.ലോങ്ങ് മാർച്ചിൽ എൻ.ഡി.എ യുടെ നേതാക്കന്മാരെ  മുൻ  നിരയിൽ നിർത്തിയാണ് സമരം.

രാവിലെ പട്ടത്ത് നിന്നാരംഭിച്ച  യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും.ഉച്ചയോടു കൂടെ സെക്രട്ടറിയേറ്റിൽഎത്തി. പ്രമുഖ രാഷ്ട്രീയ പ്രതിഷേധത്തിന്റെ രണ്ടാംഘട്ടത്തില്‍ മറ്റന്നാള്‍ വൈകിട്ട് പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടക്കും. തുടർന്നും സമര പരിപാടികൾ നടത്തും എന്നാണ് വിവരം.സി.കെ  ജാനുവിന്റെ പിന്മാറ്റവും ശബരി മല  വിഷയവും രണ്ടും രണ്ടാണെന്ന് ബിജെപി വ്യക്തമാക്കി.