വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിമാനത്തില്‍ പവര്‍ ബാങ്കുകള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം

നെടുമ്പാശ്ശേരി: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) ആണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പവര്‍ ബാങ്കുകള്‍ ചെക്-ഇന്‍ ബാഗേജുകളില്‍ കൊണ്ടുപോകാന്‍ കഴിയില്ല.

യാത്ര വേളയില്‍ ഹാന്‍ഡ് ബാഗേജുകളില്‍ വേണം ഇവ ഉള്‍പ്പെടുത്താന്‍. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവര്‍ ബാങ്കുകള്‍ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ്. വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്. ചെക്-ഇന്‍ ബാഗേജില്‍ ഇവയും അനുവദനീയമല്ല.

നിര്‍ദേശം മറികടന്ന് ചെക്-ഇന്‍ ബാഗേജില്‍ പവര്‍ ബാങ്ക് ഉള്‍പ്പെടുത്തിയാല്‍ അത് കണ്ടുകെട്ടും. യാത്രക്കാരെ തുടര്‍ പരിശോധനകള്‍ക്കായി വിളിപ്പിക്കുകയും ചെയ്യും. പവര്‍ ബാങ്കുകള്‍ ഒഴിവാക്കാന്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൊച്ചി വിമാനത്താവളം അധികൃതര്‍ അറിയിച്ചു.


LATEST NEWS