നെടുങ്കണ്ടം കസ്റ്റഡി മരണം; പീ​രു​മേ​ട് സ​ബ് ജ​യി​ല്‍ സൂ​പ്ര​ണ്ട് ജി ​അ​നി​ല്‍​കു​മാ​റി​നെ സ്ഥലം മാറ്റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെടുങ്കണ്ടം കസ്റ്റഡി മരണം; പീ​രു​മേ​ട് സ​ബ് ജ​യി​ല്‍ സൂ​പ്ര​ണ്ട് ജി ​അ​നി​ല്‍​കു​മാ​റി​നെ സ്ഥലം മാറ്റി


ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലംമാറ്റി. ജയില്‍ സൂപ്രണ്ട് ജി. അനില്‍കുമാറിനെതിരെയാണ് നടപടി. ഇയാളെ തിരൂര്‍ സബ്ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡിമരരണം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജ​യി​ല്‍ ഡി​ഐ​ജി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്നു ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ​യും വ​കു​പ്പു​ത​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ ബാ​സ്റ്റി​ന്‍ ബോ​സ്കോ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ജോ​ലി​യി​ല്‍ വീ​ഴ്ച വ​രു​ത്തി​യ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ സു​ഭാ​ഷി​നെ പി​രി​ച്ചു​വി​ടാ​നും ഋ​ഷി​രാ​ജ് സിം​ഗ് ഉ​ത്ത​ര​വി​ട്ടു. ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​യ വീ​ഴ്ച സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കാ​ന്‍ ചീ​മേ​നി തു​റ​ന്ന ജ​യി​ല്‍ സൂ​പ്ര​ണ്ട് അ​ജ​യ​കു​മാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. 

പീ​രു​മേ​ട് ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടു​ള്ള​ത്. റി​മാ​ന്‍​ഡ് പ്ര​തി​യാ​യി​രു​ന്ന രാ​ജ്കു​മാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മൂ​വ​ര്‍​ക്കും വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. 

ഇതിനിടെ, കേസിൽ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ കേസിലെ ഒന്നാം പ്രതി എസ്ഐ സാബു രംഗത്തെത്തി. എസ്‍പി കെ ബി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തതെന്നും ചോദ്യം ചെയ്തതെന്നുമാണ് എസ്ഐ സാബു വെളിപ്പെടുത്തിയത്. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും എസ്പിയുടെ നിർദ്ദേശപ്രകാരം സഹപ്രവർത്തകരാണ് ചോദ്യം ചെയ്തതെന്നും എസ്ഐ പറയുന്നത്. തൊടുപുഴ കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് എസ്ഐ സാബുവിന്‍റെ വെളിപ്പെടുത്തൽ.


LATEST NEWS