ഹ​ര്‍​ത്താ​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച വേണം; പി​ണ​റാ​യി വി​ജ​യ​ന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ​ര്‍​ത്താ​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച വേണം; പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: ഹ​ര്‍​ത്താ​ലി​ന്‍റെ കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന​ത്തു ക​ക്ഷി​ഭേ​ദ​മി​ല്ലാ​തെ ഇ​ട​ക്കി​ടെ ഹര്‍ത്താലുകള്‍ നടക്കുന്നുണ്ട്. പ്ര​ഖ്യാ​പി​ക്കു​ന്ന ഹ​ര്‍​ത്താ​ല്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ള്‍ ശി​പാ​ര്‍​ശ ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി. 

ഹ​ര്‍​ത്താ​ലി​നെ​തി​രെ സ​മ​രം ന​ട​ത്തി​യ​വ​ര്‍ അ​ട​ക്കം ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന നാ​ടാ​ണ് കേ​ര​ള​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള സ​ഭാ ഉ​പ​നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ 24 മണിക്കൂര്‍ മുമ്ബെങ്കിലും വിവരം ജനങ്ങളെ അറിയിക്കണമെന്ന് പ്രമുഖ വ്യവസായ എം എ യൂസഫലി പറഞ്ഞിരുന്നു. 

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലേക്കു വരുമ്പോള്‍ പെട്ടെന്നുളള ഹര്‍ത്താല്‍ തീരാദുരിതമാണ് സമ്മാനിക്കുന്നതെന്നും യുസഫലി പറഞ്ഞു. ലോക കേരളസഭയില്‍ സംസാരിക്കവെയാണ് യുസഫലിയുടെ നിര്‍ദ്ദേശം. മണിക്കൂറുകളോളം യാത്ര ചെയ്ത് എത്തുന്നവര്‍ പെട്ടെന്നുളള ഹര്‍ത്താല്‍ കാരണം വലയുകയാണ്. ഭക്ഷണവും വാഹനവും ലഭിക്കാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകുകയാണെന്നും യൂസഫലി പറഞ്ഞു.