നീലേശ്വരം സ്‌ക്കൂളിലെ അധ്യാപകന്റെ പരീക്ഷാത്തട്ടിപ്പ്: വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീലേശ്വരം സ്‌ക്കൂളിലെ അധ്യാപകന്റെ പരീക്ഷാത്തട്ടിപ്പ്: വിദ്യാര്‍ത്ഥികള്‍ വീണ്ടും പരീക്ഷയെഴുതും

കോഴിക്കോട്: കോഴിക്കോട് മുക്കം നീലേശ്വരം സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കു പകരം അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ വീണ്ടും പരീക്ഷയെഴുതണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം കുട്ടികള്‍ അംഗീകരിച്ചു. രണ്ടു കുട്ടികളോടാണ് വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാഭ്യാസ വകുപ്പ ആവശ്യപ്പെട്ടത്. ആദ്യം ഈ തീരുമാനത്തെ കുട്ടികളും രക്ഷിതാക്കളും എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു. അധ്യാപകന്‍ ഇത്തരത്തില്‍ ഒരു ക്രമക്കേട് നടത്തുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും കുട്ടികള്‍ അറിയിച്ചിരുന്നു.

വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം  വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കും അപേക്ഷ നല്‍കി. അതേസമയം നീലേശ്വരം സ്‌കൂളിലെ പരീക്ഷ ആള്‍മാറാട്ട കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു.

മുന്‍ വര്‍ഷങ്ങളിലും ഇതേ രീതിയില്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ സംശയം. ഉത്തരക്കടലാസുകള്‍ തിരുത്താനായി പ്രിന്‍സിപ്പാള്‍ കെ റസിയയും അധ്യാപകന്‍ നിഷാദ് വി മുഹമ്മദും വ്യക്തമായ ആസൂത്രണം നടത്തിയതായി വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.പ്രധാന അധ്യാപികയായ കെ.റസിയ, പരീക്ഷ എഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതലയുള്ള ചേന്നമംഗലൂര്‍ സ്‌ക്കൂളിലെ അധ്യാപകന്‍ പി.കെ ഫൈസല്‍എന്നിവര്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്സ് എടുത്തത്.

 
 


LATEST NEWS