സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജ് മാനേജ്മെന്റ് അസോസിയേഷന്‍ കോളെജുകള്‍ ഇന്ന്   അടച്ചിട്ട് സൂചനാ സമരം;   ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം ഇന്ന് നെഹ്‌റു കോളേജില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജ് മാനേജ്മെന്റ് അസോസിയേഷന്‍ കോളെജുകള്‍ ഇന്ന്   അടച്ചിട്ട് സൂചനാ സമരം;   ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം അന്വേഷിക്കാന്‍ പ്രത്യേക പോലിസ് സംഘം ഇന്ന് നെഹ്‌റു കോളേജില്‍ 

തൃശൂര്‍: സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളെജ് മാനേജ്മെന്റ് അസോസിയേഷനു കീഴിലുള്ള കോളേജുകൾ ഇന്ന് സൂചനാ സമരം നടത്തും.   അസോസിയേഷന്‍ തീരുമാന പ്രകാരമാണ് കോളേജുകള്‍ അടച്ചിട്ട് സൂചനാ സമരം നടത്തുന്നത്.

സ്വാശ്രയ എൻജിനിയറിംഗ് കോളെജുകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മനേജ്മെന്റ് പ്രതിനിധികൾ യോഗം ചേർന്ന അസോസിയേഷന്റെ ഓഫീസ് കഴിഞ്ഞ ദിവസം കെ എസ് യു പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. അതിനെ തുടര്‍ന്നുള്ള പ്രതിഷേധമായാണ് സമരം. സ്ഥാപനങ്ങൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും  അസോസിയേഷന്‍  തീരുമാനിട്ടുണ്ട്.

പാമ്പാടി  നെഹ്‌റു കോളേജിലെ ജിഷ്ണുവിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പുതിയ സംഘം ഇന്ന് കോളെജിലെത്തും. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.  

ഹോസ്റ്റലിന് സമീപത്തെ ഓടയില്‍നിന്നും കണ്ടെടുത്ത കുറിപ്പ് ജിഷ്ണുവിന്റേതാണോ എന്നറിയാന്‍ഫോറസിക് പരിശോധനക്കയച്ചു.  ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

സ്വാശ്രയ കോളേജിലെ വിദ്യാര്‍ത്ഥി  പ്രശ്‌നങ്ങള്‍ സമഗ്രമായി പരിശോധിക്കാന്‍ .   കമ്മിറ്റി രൂപീകരിക്കാനും മന്ത്രി സഭായോഗം തീരുമാനിച്ചു