നെഹ്റു ട്രോഫി ജലോൽസവത്തിൽ ഗബ്രിയേൽ ചുണ്ടൻ ജേതാവായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെഹ്റു ട്രോഫി ജലോൽസവത്തിൽ ഗബ്രിയേൽ ചുണ്ടൻ ജേതാവായി

ആലപ്പുഴ:    65–ാമതു നെഹ്റു ട്രോഫി ജലോൽസവത്തിൽ ഗബ്രിയേൽ ചുണ്ടൻ ജേതാവായി. .ഇഞ്ചോടിഞ്ച് പൊരുതിയ പോരാട്ടത്തില്‍ ഗബ്രിയേൽ ചുണ്ടൻ  ഫോട്ടോ ഫിനിഷിലൂടെയാണ് ജയിച്ചുകയറിയത്. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോൾ, നിലവിലെ ചാംപ്യൻമാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് കാരിച്ചാൽ ചുണ്ടനായി തുഴയെറിഞ്ഞത്. ഫൗൾ സ്റ്റാർട്ടു മൂലം മൂന്നാം ഹീറ്റ്സിലെ മൽസരം നാലു തവണ മുടങ്ങിയിരുന്നു. ഇതു ചില തർക്കങ്ങൾക്കും വഴിവച്ചു. ഇതോടെ ഫൈനൽ മൽസരം ഏറെ വൈകിയാണ് നടന്നത്.

ഫൈനൽ മൽസരം വൈകിയത് കാണികളുടെ പ്രതിഷേധത്തിനും കാരണമായി. അഞ്ച് ഹീറ്റ്സുകളിലായി മൽസരിച്ച 20 ചുണ്ടൻ വളളങ്ങളിൽനിന്ന് മികച്ച സമയം കുറിച്ച നാലു വള്ളങ്ങളാണ് ഫൈനലിനു യോഗ്യത നേടിയത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളി ഉദ്ഘാടനം ചെയ്തു.  


LATEST NEWS