നേപ്പാളിൽ മലയാളികളായ എട്ട് വിനോദ സഞ്ചാരികൾ മരിച്ച നിലയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നേപ്പാളിൽ മലയാളികളായ എട്ട് വിനോദ സഞ്ചാരികൾ മരിച്ച നിലയിൽ

കാഠ്‌മണ്ഡു: നേപ്പാളിലെ ഒരു ഹോട്ടലില്‍ വിനോദ സഞ്ചാരികളായ എട്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് ദമ്പതികളും നാല് മക്കളുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. 15 പേർ അടങ്ങിയ സംഘത്തിലെ 8 പേരാണ് മരിച്ചത്

തിരുവനന്തപുരം സ്വദേശികളാണ് മരിച്ചതെന്ന് കരുതുന്നു. ചെമ്പഴന്തി ചേങ്കോട്ടുകോണം സ്വദേശികളായ പ്രവീൺ, രഞ്‌ജിത്ത്‌ എന്നിവരും അവരുടെ ഭാര്യമാരും മക്കളുമാണ് മരിച്ചതെന്നാണ് വിവരം

തണുപ്പ് മൂലം ഇവര്‍ ഉപയോഗിച്ച മുറിയിലെ ഹീറ്ററിൽ നിന്നാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. ഹീറ്ററിൽ നിന്ന് കാർബൺ മോണോക്സൈഡ് ലീക്കായി ശ്വാസം മുട്ടിയാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ആരെയും പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗം ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.