ബന്ധുനിയമനം:പോൾ ആന്റണി രാജിക്കത്ത് കൈമാറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബന്ധുനിയമനം:പോൾ ആന്റണി രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതിചേർക്കപ്പെട്ട വ്യവസായ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് രാജിക്കത്ത് കൈമാറി. ഇ.പി. ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന വിവാദത്തിൽ പോൾ ആന്റണി മൂന്നാം പ്രതിയായിരുന്നു.ഇതേത്തുടർന്നാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്.സ്ഥാനത്തു തുടരാൻ താൽപ്പര്യമില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസമാണു പോൾ ആന്റണി ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്. അതേസമയം, അന്തിമതീരുമാനം സർക്കാരാണ് എടുക്കേണ്ടതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

പ്രതിയായതിനാൽ വ്യവസായ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാർമികമായി ശരിയല്ലെന്നും താൻ തുടരണമോയെന്നു സർക്കാരാണു വ്യക്തമാക്കേണ്ടതെന്നുമാണ് പോൾ ആന്റണി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് ചീഫ് സെക്രട്ടറി, വ്യവസായ മന്ത്രി എ.സി. മൊയ്തീനു കൈമാറുകയായിരുന്നു. മന്ത്രി ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേർന്നു തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 
 


LATEST NEWS