ശബരിമലനട ഇന്ന് തുറക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ശബരിമലനട ഇന്ന് തുറക്കും

പത്തനംതിട്ട:  മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമലനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ടി.കെ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ്  നട തുറക്കുന്നത്.  ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നട തുറന്നു  നെയ്ത്തിരി ജ്വലിപ്പിക്കും.  പുതിയ സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന മണ്ഡലക്കാലം എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ശബരിമല മേല്‍ശാന്തിയായി   എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും, മാളികപ്പുറം മേല്‍ശാന്തിയായി  അനീഷ് നമ്പൂതിരിയേയും അവരോധിക്കുന്നതാണ് ഇന്നത്തെ പ്രധാന ചടങ്ങ്.

 ശ്രീകോവിലിനു മുന്നിലെ മണ്ഡപത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തിയെ ഇരുത്തി തന്ത്രി ഒറ്റക്കലശം ആടിയശേഷം ശ്രീകോവിലിന് ഉള്ളിലേക്ക് കൈപിടിച്ച് കൊണ്ടുപോയി ചെവിയില്‍ അയ്യപ്പ മൂലമന്ത്രം ഓതിക്കൊടുക്കുന്നതോടെ അവരോധ ചടങ്ങ് പൂര്‍ത്തിയാകും. വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നടതുറക്കുന്നത്.