കൊലകുറ്റത്തില്‍ പ്രതിയായ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടതെന്ന്; രമേശ് ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊലകുറ്റത്തില്‍ പ്രതിയായ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടതെന്ന്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊലകുറ്റത്തില്‍ പ്രതിയായ ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈബ്രാഞ്ചിന് വിട്ടതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സാധാരണ പ്രതിയേ കുറിച്ച് ധാരണയില്ലാതെ തെളിയിക്കാന്‍ സാധിക്കാതെ കേസ് നീണ്ടുപോകുന്‌പോഴാണ് കേസ് മറ്റ്ഏജന്‍സിക്ക് കൈമാറുന്നത്. എന്നാല്‍ ഇവിടെ പ്രതി ഡിവൈഎസ്പി ആണെന്ന കാര്യം വ്യക്തമാണ്. ഇനി അറസ്റ്റ് മാത്രമാണ് നടക്കാനുള്ളത്. ഇത് ഒഴുവാക്കാനും നടപടികള്‍ വൈകിപ്പിച്ച് പ്രതിയെ രക്ഷിക്കാനുമുള്ള കള്ളകളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പോലീസ് പ്രതിയായ കേസ് പോലീസ് തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇതിന് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സിപിഎം നേതൃത്യമാണെന്ന കാര്യം വ്യക്തമാണ്. ഇനിയും കാലതാമസം വരുത്തി ഡിവൈഎസ്പിയെ രക്ഷിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനിടയില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി ചികിത്സ വൈകിപ്പിച്ച സംഭവം അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


LATEST NEWS