സനലിന്റെ മരണം; പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല;എംഎല്‍എ ആന്‍സലന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സനലിന്റെ മരണം; പോലീസുകാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല;എംഎല്‍എ ആന്‍സലന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കു തര്‍ക്കത്തിനിടെ കൊല്ലപ്പെട്ട സനലിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ ഇനിയുമുണ്ടെങ്കില്‍ നടപടി ഉണ്ടാവണമെന്ന് നെയ്യാറ്റിന്‍കര എംഎല്‍എ ആന്‍സലന്‍.

സമയ നഷ്ടം വലുതാണെന്നും സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസുകാരെ സര്‍ക്കാര്‍ ഒരിക്കലും സംരക്ഷിക്കില്ലെന്നും എംഎല്‍എ പറഞ്ഞു. ഡിവൈഎസ്പിക്കെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളില്‍ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ അതും പരിശോധിക്കണമെന്നും എംഎല്‍എ ആന്‍സലന്‍ പറഞ്ഞു.

സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതില്‍ വീഴ്ച വരുത്തിയ സജീഷ് കുമാര്‍, ഷിബു എന്നീ രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു.


LATEST NEWS