നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു; പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു; പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

കോഴിക്കോട്: നിപ്പാ വൈറസ് ബാധമൂലമുള്ള പനി ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. പനിയെ തുടര്‍ന്ന മരിച്ചവരെ പരിചരിച്ച പേരാമ്ബ്രാ താലൂക്ക് ആശുപത്രിയിലിലെ നഴ്‌സ് ലിനിയാണ് മരിച്ചത്. ഇതോടെ പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. 

ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ ആരോഗ്യവകുപ്പ് വൈദ്യുത സ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളിലേക്ക് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പനിബാധിത സ്ഥലങ്ങള്‍ കേന്ദ്രസംഘവും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും തിങ്കളാഴ്ച സന്ദര്‍ശിക്കും. 

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അഭ്യര്‍ഥന പ്രകാരം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ആണ് വൈദ്യസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഭയപ്പേടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാലില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘം. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ തലവന്‍ പ്രൊഫ.ജി. അരുണ്‍കുമാറും സംഘവും ശനിയാഴ്ച രാവിലെ മുതല്‍ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പ്രദേശവാസികളോട് ഇക്കാര്യം പറഞ്ഞത്.