യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: രണ്ട് പ്രതികൾ കൂടി കീഴടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം: രണ്ട് പ്രതികൾ കൂടി കീഴടങ്ങി


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ കൂടി കീഴടങ്ങി. പതിനൊന്നാം പ്രതി രഞ്ജിത്ത്, പതിമൂന്നാം പ്രതി നിധിൻ എന്നിവരാണ് കീഴടക്കിയത്. കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. 19 പ്രതികളുള്ള കേസിൽ ഇനി നാലുപേരുകൂടി പിടിയിലാകാനുണ്ട്. 

യൂണിവേഴ്സിറ്റി കോളജിലെ അഖിൽ ചന്ദ്രനെന്ന വിദ്യാർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമിൽ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാർത്ഥികൾ മൊഴി നൽകിയത്.