എസ്.ബി.ഐ ആക്രമിച്ച സംഭവം; ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്.ബി.ഐ ആക്രമിച്ച സംഭവം; ഇടത് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമം 

തിരുവനന്തപുരം: ദേശിയ പണിമുടക്കില്‍ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികളായ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്യാതെ രക്ഷിക്കാനുള്ള ശ്രമമെന്ന് ആരോപണം. കേസില്‍ അഞ്ച് പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അതില്‍ എന്‍.ജി.ഒ യൂണിയന്റെ പ്രമുഖ നേതാക്കളായ സുരേഷ് ബാബു, സുരേഷ്, അനില്‍, ശ്രീവത്സന്‍ തുടങ്ങിയവരാണുള്ളത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നില്ല. 

ആക്രമിക്കുമ്പോള്‍ രണ്ട് പേര്‍ മാത്രമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് മൊഴി നല്‍കാന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും ശ്രമമുണ്ട്. പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നത്.

ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു ശ്രമം തുടരുകയാണ്. പരാതിയുമായി മുന്നോട്ടുപോയാല്‍ ബാങ്ക് അക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ലെന്നാണു ലഭിക്കുന്ന വിവരം.


LATEST NEWS