ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ക്ലാ​സ് മു​റി​ക​ളി​ല്‍ ഇനിമുതല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍​ പാടില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ക്ലാ​സ് മു​റി​ക​ളി​ല്‍ ഇനിമുതല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍​ പാടില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളു​ക​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് വി​ല​ക്കി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​ര്‍ സ​ര്‍​ക്കു​ല​റി​റ​ക്കി. 

നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്കൂ​ളു​ക​ള്‍ ക്ലാ​സ് മു​റി​ക​ളി​ല്‍​നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യ​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക്ലാ​സ് മു​റി​ക​ളി​ല്‍ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശം നി​ല​വി​ലു​ണ്ട്. വീ​ഴ്ച വ​രു​ത്തു​ന്ന സ്കൂ​ളു​ക​ള്‍​ക്കും പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍​ക്കു​മെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.