കല്ലടയുടെ മൂന്ന്​ ബുക്കിങ്​ ഓഫീസുകൾക്ക്​ ലൈസൻസില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കല്ലടയുടെ മൂന്ന്​ ബുക്കിങ്​ ഓഫീസുകൾക്ക്​ ലൈസൻസില്ല

തിരുവനന്തപുരം: വിവാദമായ ബസ് സർവീസ് കല്ലടയുടെ മൂന്ന്​ ബുക്കിങ്​ ഓഫീസുകൾക്ക്​ ലൈസൻസില്ലെന്ന്​ കണ്ടെത്തി. ഇതിനെ തുടർന്ന് ഈ മൂന്ന്​ ഓഫീസുകളും അടച്ചുപൂട്ടാൻ മോ​ട്ടോർ വാഹന വകുപ്പ്​ ഉത്തരവിട്ടു. കല്ലടയുടെ ആറ്​ ബസുകൾ പെർമിറ്റില്ലാതെയാണ്​ സർവീസ്​ നടത്തുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്​.

നിയമലംഘനം നടത്തിയ 23 ബസുകൾക്കാണ്​ മോ​ട്ടോർ വാഹന വകുപ്പ്​ പിഴയിട്ടത്​. കല്ലടയുടെ ബസിൽ യുവാക്കർ മർദനത്തിനിരയായ സംഭവത്തെ തുടർന്നാണ്​ സ്വകാര്യ കോൺട്രാക്​ട്​ കാരേജുകൾക്കെതിരെ മോ​ട്ടോർ വാഹന വകുപ്പ്​ നടപടികൾ കർശനമാക്കിയത്​.

അതേസമയം, യാത്രക്കാരെ മാനസികവും ശാരീരകവുമായി പീഡിപ്പിക്കുകയാണെന്ന്​ പരാതി ഉയർന്ന കല്ലട ട്രാൻസ്​പോർട്ടിംഗ്​ കമ്പനിയുടെ ഉടമ സുരേഷ്​ കല്ലട നേരിട്ട്​ ഹാജരാകണമെന്ന്​ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടിരുന്നു.

ശനിയാഴ്​ച രാത്രി വൈറ്റിലയിൽ​​ കല്ലട ബസിൽ യാത്രക്കാർക്ക്​ മർദ​നമേറ്റിരുന്നു. യാത്രക്കിടെ ബസ്​ കേ​ടാ​യി വ​ഴി​യി​ൽ കി​ട​ന്ന​ത് ചോ​ദ്യം​ചെ​യ്ത യാ​ത്ര​ക്കാ​രെയാണ് ജീ​വ​ന​ക്കാ​ർ ക്രൂ​ര​മാ​യി മർദ്ദിച്ച് അവശരാക്കിയത്.


LATEST NEWS