കൊച്ചി മേയ‌ർക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി മേയ‌ർക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ

എറണാകുളം: കൊച്ചി മേയ‌ർക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാളെ. കോർപ്പറേഷൻ ഭരണം സമ്പൂർണ പരാജയമെന്ന് ആരോപിച്ച് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിലാണ് നാളെ വോട്ടെടുപ്പ് നടക്കുക.

നിലവിലെ കക്ഷി നില അനുസരിച്ച് അവിശ്വാസ പ്രമേയം പാസാകില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ യുഡിഎഫ്. എന്നാൽ യുഡിഎഫ് പാളയത്തിൽ നിന്ന് തന്നെ പ്രമേയത്തിന് അനുകൂലമായി വോട്ടുകൾ ലഭിക്കുമെന്നാണ് എൽഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

അതേസമയം, യുഡിഎഫിൽ ഭിന്നത ഇല്ലെന്നും ഒറ്റക്കെട്ടായി അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുമെന്നും നേതൃത്വം വ്യക്തമാക്കി. 

74 അംഗ കൗണസിലിൽ 38 പേരാണ് യുഡിഎഫ് പക്ഷത്ത്. പ്രതിപക്ഷമായ എൽഡിഎഫിന് 34 അംഗങ്ങളുടെയും, ബിജെപിക്ക് 2 അംഗങ്ങളുടെയും പിന്തുണയാണുള്ളത്. 


LATEST NEWS