തൊഴിലിനായി കേരളം വിടുന്നവരുടെ   എണ്ണം കുറയുന്നു;  പ്രവാസികളിൽ നിന്നുള്ള പണംവരവും കുറയുന്നു:  സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്   പഠനറിപ്പോർട്ട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊഴിലിനായി കേരളം വിടുന്നവരുടെ   എണ്ണം കുറയുന്നു;  പ്രവാസികളിൽ നിന്നുള്ള പണംവരവും കുറയുന്നു:  സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്   പഠനറിപ്പോർട്ട്

തിരുവനന്തപുരം;: തൊഴിലിനായി കേരളം വിടുന്നവരുടെ   എണ്ണവും പ്രവാസികളിൽ നിന്നുള്ള പണംവരവും കുറയുന്നതായി സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിന്റെ   പഠനറിപ്പോർട്ട്.   പെട്രോളിയം വിലത്തകർച്ച മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണു വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾ കുറയാൻ പ്രധാന കാരണം.. ഇതേ കാരണം കൊണ്ട് തന്നെ പണം വരവും കുറയുന്നു.  

2014 ൽ കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 24 ലക്ഷം ആയിരുന്നു. 2016 ലെ കണക്കുകൾ പ്രകാരം ഇത് 22.7 ലക്ഷമായി കുറഞ്ഞു.  പ്രവാസികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണം രണ്ടുവർഷത്തിനിടെ 10 ശതമാനത്തോളമാണു കുറഞ്ഞത്. 2014 ൽ 71,142 കോടി രൂപയാണു പ്രവാസികൾ കേരളത്തിലേക്ക് അയച്ചത്.

2016 ൽ ഇത് 63,289 കോടി രൂപയായി കുറഞ്ഞു. ഇതാദ്യമായാണു പ്രവാസി വരുമാനത്തിൽ ഇടിവു രേഖപ്പെടുത്തുന്നത്. ഗൾഫ് മേഖലയിലെ ശമ്പളം കുറഞ്ഞതും രൂപയുടെ മൂല്യം കൂടിയതുമാണു പ്രധാന കാരണം. അഞ്ചുവർഷത്തിനകം ആകെ പ്രവാസികളുടെ എണ്ണം 20 ലക്ഷമായി കുറഞ്ഞേക്കുമെന്നു റിപ്പോർട്ട് വിലയിരുത്തുന്നു


LATEST NEWS