തൊഴില്‍ വകുപ്പ് പിരിച്ചുവിടണം: നഴ്‌സസ് അസോസിയേഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൊഴില്‍ വകുപ്പ് പിരിച്ചുവിടണം: നഴ്‌സസ് അസോസിയേഷന്‍

തിരുവനന്തപുരം: തൊഴിലാളിവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന തൊഴില്‍വകുപ്പ് പിരിച്ചുവിടണമെന്ന് യു.എന്‍.എ. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.

ചേര്‍ത്തല കെ.വി.എം. ആശുപത്രി ഏറ്റെടുക്കുക, സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.വി.എം. ആശുപത്രിയില്‍ നടക്കുന്ന സമരത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ മടികാണിക്കുകയാണ്. 112-ഓളം നഴ്‌സുമാര്‍ 269 ദിവസമായി സമരം നടത്തുകയാണ്. നഴ്‌സുമാര്‍ തെരുവിലിറങ്ങി സമരം നടത്തിയിട്ടും ഇതു പരിഹരിക്കാന്‍ തൊഴില്‍ വകുപ്പ് തയ്യാറായില്ല.

ദേശീയ ജനറല്‍ സെക്രട്ടറി എം.വി.സുധീപ്, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ട്രഷറര്‍ ബിബിന്‍ എന്‍.പോള്‍, വര്‍ക്കിങ് സെക്രട്ടറി ബെല്‍ജോ ഏലിയാസ്, വൈസ് പ്രസിഡന്റ് സിബി മുകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.