സാങ്കേതികപ്പിഴവ്: നഴ്‌സിങ് പരീക്ഷയില്‍  2014 ലെ ചോദ്യങ്ങള്‍  ആവര്‍ത്തിച്ച് ആരോഗ്യ സര്‍വകലാശാല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാങ്കേതികപ്പിഴവ്: നഴ്‌സിങ് പരീക്ഷയില്‍   2014 ലെ ചോദ്യങ്ങള്‍  ആവര്‍ത്തിച്ച് ആരോഗ്യ സര്‍വകലാശാല

കൊച്ചി : മൂന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് പരീക്ഷയില്‍ 2014 ലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ച് ആരോഗ്യ സര്‍വകലാശാല. എന്നാല്‍ 2014 എന്ന വര്‍ഷത്തിന് മാത്രമാണ് മാറ്റം. ചോദ്യപേപ്പര്‍ നല്‍കിയതില്‍ സാങ്കേതികപ്പിഴവുണ്ടായെന്ന് സര്‍വകലാശാല സ്ഥിരീകരിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ പൂളില്‍ നിന്ന് ചോദ്യങ്ങള്‍ തയ്യാറാക്കിയപ്പോഴാണ് സാങ്കേതികപ്പിഴവ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ഇതിന്റെ പേരില്‍ പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നാണ് സര്‍വകലാശാല പറയുന്നത്.അതേസമയം ചോദ്യപേപ്പര്‍ തയാറാക്കിയ വര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സിങ് ഫാക്കല്‍റ്റി അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കി.

കേരളത്തിലെ 120 ഓളം കോളജുകളില്‍ നിന്നായി 5000 ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയിലാണ് ഈ പിഴവ് സംഭവിച്ചത്.


LATEST NEWS