ഓഖി ദുരന്തം ; കാണാതായവരെ കുറിച്ചുള്ള കണക്ക് ക്രിസ്തുമസിന് ശേഷം വ്യക്തമാക്കുമെന്ന് മന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഖി ദുരന്തം ; കാണാതായവരെ കുറിച്ചുള്ള കണക്ക് ക്രിസ്തുമസിന് ശേഷം വ്യക്തമാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ 300ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷമേ വ്യക്തമാകൂവെന്നും മന്ത്രി പറഞ്ഞു. ചെറുവള്ളങ്ങളില്‍ കടലില്‍ പോയവരെക്കുറിച്ച് സര്‍ക്കാരും ലത്തീന്‍ സഭയുമൊക്കെ പറയുന്നത് ഒരേ കണക്കുതന്നെയാണ്. 

വലിയ ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോയവരെക്കുറിച്ചാണ് കൃത്യമായ കണക്കില്ലാത്തത്. ഇവര്‍ ക്രിസ്മസിന് ശേഷം തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീട്ടുകാരും ബന്ധുക്കളും അങ്ങനെ തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മാധ്യങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പും മറ്റും നല്‍കിയ കണക്കുകള്‍ തെറ്റാണെന്നും മന്ത്രി പറഞ്ഞു. 

അതിനിടെ തിരച്ചില്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനമായി. ഇതിനായി സ്വകാര്യ ബോട്ടുടമകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ബോട്ടുകള്‍വിട്ടു നല്‍കാന്‍ സ്വകാര്യ ബോട്ടുടുമകള്‍ സന്നദ്ധരായിട്ടുണ്ടെന്നും രാവിലെ ബോട്ടുടമകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. 


LATEST NEWS