ഐഎസില്‍ ചേരാന്‍ പോയ  ഒരാൾ കൂടി കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഎസില്‍ ചേരാന്‍ പോയ  ഒരാൾ കൂടി കൊല്ലപ്പെട്ടു

കണ്ണൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേർന്ന ഒരാൾ കൂടി കൊല്ലപ്പെട്ടതായി  സൂചന. ചക്കരക്കൽ സ്വദേശി ഷജിൽ കൊല്ലപ്പെട്ടതായാണ് പൊലീസിന് അനൗദ്യോഗികമായി  വിവരം ലഭിച്ചത്.  സിറിയയിൽ വെച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് ദേശീയ ഏജൻസികൾ വഴി വിവരം ലഭിച്ചിരിക്കുന്നത്. 

ഭർത്താവ് കൊല്ലപ്പെട്ടതായി ഷജിലിന്റെ ഭാര്യയയച്ച വോയ്സ് മെസേജിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.  നേരത്തെ ദില്ലി വിമാനത്താവളത്തിൽ പിടിയിലായ ഷാജഹാൻ വെളുവകണ്ടിയുടെ കൂടെയാണ് ഇവർ ഐ.എസിലെത്തിപ്പെട്ടത്.
 


LATEST NEWS