പ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ ടൂള്‍കിറ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ ടൂള്‍കിറ്റ്

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളിലുള്ള പകര്‍ച്ചവ്യാധികളെ സംബന്ധിച്ചുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌റ്റേറ്റ് പീഡ് സെല്ലിന്റെ നേതൃത്വത്തില്‍ (PIED CELL- Prevention of Epidemics and Infectious Disease Cell) നിരീക്ഷണ സംവിധാനം ഒരുക്കി. 

 https://ee.kobotoolbox.org/x/#ytLSbhD8 

ഈ ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് വഴി ഓരോ ജില്ലയിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ടാബോ ഉപയോഗിച്ച് രോഗവിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാവരും ഈ ഓണ്‍ലൈന്‍ ടൂള്‍ കിറ്റ് ഉപയോഗിക്കേണ്ടതാണ്. എങ്കില്‍ മാത്രമേ പകര്‍ച്ച വ്യാധികളുടെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഇത് ഉറപ്പ് വരുത്താനായി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കും.