ഹര്‍ത്താല്‍ മാറ്റിയത് ബിജെപിക്കുവേണ്ടിയല്ല; ഉമ്മന്‍ ചാണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹര്‍ത്താല്‍ മാറ്റിയത് ബിജെപിക്കുവേണ്ടിയല്ല; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനാലാണ് ഹര്‍ത്താല്‍ മാറ്റിയതെന്ന് ഉമ്മന്‍ ചാണ്ടി. ബിജെപിക്കുവേണ്ടിയാണ് ഹര്‍ത്താല്‍ മാറ്റിയതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കു ഒരു അടിസ്ഥാനവുമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. സംഘപരിവാറിനെ എതിര്‍ക്കാന്‍ മതേരശക്തികള്‍ ഒന്നിക്കേണ്ട സമയത്ത് അതില്‍ നിന്ന് മാറി നില്‍ക്കുന്ന സിപിഐഎം ബിജെപിയുമായി രഹസ്യ ബന്ധമാണ് പുലര്‍ത്തുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. 

സിപിഐഎം കേന്ദ്ര നേതൃത്വത്തിനു മതേരശക്തികള്‍ ഒന്നിക്കേണ്ട ആവശ്യകതെയെക്കുറിച്ചു ബോധ്യമുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വമാണ് ഇതിനെ എതിര്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് ഹര്‍ത്താല്‍ മാറ്റിയത് ബിജെപിക്കുവേണ്ടിയെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് ഉമ്മന്‍ ചാണ്ടിയുടേത്. വേങ്ങര തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. ആദ്യം ഒക്ടോബര്‍ 13ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്നീട് 16ലേക്ക് മാറ്റുകയായിരുന്നു.
 


LATEST NEWS