ഓര്‍ത്തഡോക്സ് സഭാ പീഡനം: വൈദികന്‍ കീഴടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓര്‍ത്തഡോക്സ് സഭാ പീഡനം: വൈദികന്‍ കീഴടങ്ങി
കൊല്ലം: കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടാം പ്രതിയായ ഓര്‍ത്തോഡോക്സ് വൈദികന്‍ ഫാദര്‍. ജോബ്‌ മാത്യു കൊല്ലം ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങി.
 
ഇന്നലെ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാദർ ജോൺസൺ വി.മാത്യൂ, ഡൽഹി ഭദ്രാസനത്തിലെ ഫാദർ ജെയ്‌സ് ജെ.ജോർജ്, ഫാദർ സോണി വർഗീസ്, ഫാദർ ജോബ് മാത്യൂ എന്നിവർ ആണ് പീഡന കേസിലെ പ്രതികള്‍. വീട്ടമ്മയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
 
മൊഴിയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നു പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഇന്നലെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ വൈദികര്‍ കീഴടങ്ങിയേക്കുമെന്നു സൂചന ഉണ്ടായിരുന്നു.പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.