ഓര്‍ത്തോഡോക്സ് പീഡനം: ഒന്നാം പ്രതിയും നാലാം പ്രതിയും കീഴടങ്ങില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓര്‍ത്തോഡോക്സ് പീഡനം: ഒന്നാം പ്രതിയും നാലാം പ്രതിയും കീഴടങ്ങില്ല
പത്തനംതിട്ട: ഓര്‍ത്തോഡോക്സ് ലൈംഗിക പീഡന കേസില്‍ രണ്ടാം പ്രതി കീഴടങ്ങിയ സാഹചര്യത്തില്‍ ഒന്നാം പ്രതിയും നാലാം പ്രതിയും കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തി. ഒന്നാം പ്രതി സോണി വര്‍ഗീസ്‌ നാലാം പ്രതി കെ ജോര്‍ജ്ജ് എന്നിവരാണ് കീഴടങ്ങില്ലെന്ന് അറിയിച്ചത്.രണ്ടാം പ്രതിയായ ജോബ്‌ മാത്യുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ മുന്‍‌കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കും.
 
ഇന്നലെ ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാദർ ജോൺസൺ വി.മാത്യൂ, ഡൽഹി ഭദ്രാസനത്തിലെ ഫാദർ ജെയ്‌സ് ജെ.ജോർജ്, ഫാദർ സോണി വർഗീസ്, ഫാദർ ജോബ് മാത്യൂ എന്നിവർ ആണ് പീഡന കേസിലെ പ്രതികള്‍. വീട്ടമ്മയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
 
മൊഴിയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നു പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.ഇന്നലെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ വൈദികര്‍ കീഴടങ്ങിയേക്കുമെന്നു സൂചന ഉണ്ടായിരുന്നു.പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ വാദം.

LATEST NEWS