ഉമ്മന്‍ചാണ്ടി എന്നെയും പി.സി.ചാക്കോയെയും വെട്ടിനിരത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉമ്മന്‍ചാണ്ടി എന്നെയും പി.സി.ചാക്കോയെയും വെട്ടിനിരത്തി

ഡല്‍ഹി : ഉമ്മന്ച്ചണ്ടിക്കെതിരെ പരസ്യപ്രസ്താവനയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍.തന്നേയും പി.സി ചാക്കോയെയും ഉമ്മന്‍‌ചാണ്ടി വെട്ടിനിരത്തിയെന്ന് ഡല്‍ഹി പത്രസമ്മേളനത്തില്‍ പി.ജെ.,കുര്യന്‍ തുറന്നടിച്ചു.
ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയെക്കാള്‍ വലുത് ഗ്രൂപ്പാണ്. എതിര്‍ക്കുന്നവരെ വെട്ടിവീഴ്ത്തും.1981-ല്‍ തനിക്ക് സീറ്റ് തന്നത് ഉമ്മന്‍ ചാണ്ടി അവകാശപ്പെടുന്നത് പോലെ അദ്ദേഹമോ ആര്യാടന്‍ മുഹമ്മദോ സീറ്റ് പറഞ്ഞിട്ടല്ല.  വയലാര്‍ രവിയാണ് എന്‍റെ പേര് പറഞ്ഞത്. അന്ന് അതിനെ ആന്‍റണി അനുകൂലിച്ചു. അന്നും ഞാന്‍ ആരോടും സീറ്റ് ചോദിച്ചിരുന്നില്ല.വയലാര്‍ രവി എന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ അതേസമയം,  ഉമ്മന്‍ ചാണ്ടി തനിക്ക് സഹായം ചെയ്തു എന്ന് തെളിയിയിച്ചാല്‍ തന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് പി.ജെ.കുര്യന്‍ പ്രതികരിച്ചു.
താന്‍ ഇന്നേവരെ വ്യക്തിപരമായ ഒരാവശ്യവും ആവശ്യപ്പെട്ടിട്ടില്ല. തന്‍റെ ജില്ലയിലെ രാഷ്ട്രീയ പ്രാതിനിധ്യം പാര്‍ട്ടിയില്‍ കുറവായതിനാല്‍ അത്തരത്തിലുള്ള സഹായങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യുവ എം.എല്‍.എ മാര്‍ എന്നെ പരസ്യമായി അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. സീറ്റ് നിഷേധിച്ചിട്ട് ഫോണില്‍ വിളിച്ച് പോലും പറയാന്‍ ഉമ്മന്‍ചാണ്ടി സാമാന്യ മര്യാദ കാണിച്ചില്ല ചെന്നിത്തല മാപ്പ് ചോദിച്ചു.എന്നാല്‍ ഉമ്മന്‍‌ചാണ്ടി മാപ്പ് പറയണമെന്ന് പറയുന്നില്ല എങ്കിലും ഫോണില്‍ വിളിക്കരുതായിരുന്നോ. യുവ എം.എല്‍.എ മാര്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന നിലപാടില്‍ ഞാന്‍  ശക്തമായി ഉറച്ചുനില്‍ക്കുന്നു.മറിച്ചാണെങ്കില്‍ ഉമ്മന്‍ചാണ്ടിക്ക് ഫോണിലെങ്കിലും പ്രതികരിക്കമായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


LATEST NEWS