പ്രവാസി എഞ്ചിനീയറില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെന്ന കേസ്  ക്രൈംബ്രാഞ്ച് അന്വേഷിക്കും; പി.വി അന്‍വര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവാസി എഞ്ചിനീയറില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെന്ന കേസ്  ക്രൈംബ്രാഞ്ച് അന്വേഷിക്കും; പി.വി അന്‍വര്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:കോഴിക്കോട് സ്വദേശിയായ പ്രവാസി എഞ്ചിനീയറില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പി വി അന്‍വര്‍ നല്‍കിയ പുന:പരിശോധന ഹര്‍ജി കോടതി തള്ളി. പുന:പരിശോധന  നടത്തുന്നതിനുള്ള കാരണങ്ങള്‍ ഹര്‍ജിയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  ഹര്‍ജി കോടതി തളളിയത്. 

കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ പാര്‍ണര്‍ഷിപ്പ് നല്‍കാമെന്ന് പറഞ്ഞ് പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ അന്‍വര്‍ കൈപ്പറ്റി കബളിപ്പിച്ചു എന്നാണ് കേസ്. ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയസമ്മര്‍ദം മൂലം മഞ്ചേരി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയില്‍ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്.


LATEST NEWS