ഇനി പത്ത് നാൾ; പ്രചാരണത്തിന് ചൂട് പിടിക്കുന്നു; കോടിയേരി ഇന്ന് പാലായിൽ, ജോസഫ് വിഭാഗം യോഗം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇനി പത്ത് നാൾ; പ്രചാരണത്തിന് ചൂട് പിടിക്കുന്നു; കോടിയേരി ഇന്ന് പാലായിൽ, ജോസഫ് വിഭാഗം യോഗം ഇന്ന്

പാലാ: പാലാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പിടിക്കുകയാണ്. വര്ഷങ്ങളായി കെ എം മാണി കയ്യാളിയിരുന്ന കേരളാ കോൺഗ്രസിന്റെ കുത്തകയായിരുന്ന സീറ്റ് പിടിക്കാനുള്ള ശ്രമത്തിൽ എൽഡിഎഫ് പ്രചാരണം നടത്തുമ്പോൾ സീറ്റ് നിലനിർത്താനുള്ള തന്ത്രപ്പാടിലാണ് യുഡിഎഫ്. വിജയസാധ്യത ഇല്ലെങ്കിലും ഒരു കൈ നോക്കാൻ ബിജെപിയും പ്രചാരണ രംഗത്ത് ശക്തമായി തന്നെ ഉണ്ട്. ഇനി പത്ത് ദിവസങ്ങൾ കൂടിയാണ് ഉപതെരഞ്ഞെടുപ്പിനുള്ളത്. 

പാലായിലെ ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്ന് പാലായിലെത്തും. പഞ്ചായത്ത് തല അവലോകന യോഗങ്ങൾ കോടിയേരിയുടെ അധ്യക്ഷതയിൽ ചേരും. ബൂത്ത് തല സ്ക്വാഡ് തല പ്രവർത്തനങ്ങൾ വിലയിരുത്തും.

അതേസമയം, യുഡിഎഫ് മധ്യസ്ഥതയിൽ ജോസ് കെ മാണി - പി ജെ ജോസഫ് തർക്കങ്ങൾ അവസാനിപ്പിച്ച സാഹചര്യത്തിൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ജോസഫ് വിഭാഗം ഇന്ന് യോഗം ചേരും. വൈകീട്ടാണ് നിയോജക മണ്ഡലം കമ്മിറ്റി യോഗം. 

എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെ വാഹന പ്രചാരണത്തിനും ഇന്ന് തുടക്കമാകും


LATEST NEWS