പാലച്ചുവട് കൊലപാതകം പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലച്ചുവട് കൊലപാതകം പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

കൊച്ചി : പാലച്ചുവട്ടില്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. അറസ്റ്റിലായ വാഴക്കാല സ്വദേശി അസീസ്, മരുമകന്‍ അനീസ്, മകന്‍ മനാഫ് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം.

ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ ടി. വര്‍ഗീസിനെ(33)യാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ജിബിന്റെ മരണത്തില്‍ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ജിബിന്റേത് സദാചാരക്കൊലയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തില്‍ ഇരുപതോളം സംഘങ്ങള്‍ രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.അനാശാസ്യം ആരോപിച്ച യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. കേസില്‍ പതിനാല് പ്രതികളാണ് ഉളളത്. ഇതില്‍ 13 പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.