മഴ ശക്തമാകും; പാലക്കാട് ജില്ലയിൽ യെല്ലോ അലർട്ട് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴ ശക്തമാകും; പാലക്കാട് ജില്ലയിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നാളെ (20-04-19) പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കേരളത്തില്‍ പലയിടത്തും ശനിയാഴ്ചവരെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. പുറം കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.  വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം.