പാലാരിവട്ടം പാലം അഴിമതി; അന്വേഷണസംഘത്തിൽ രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും കൂടി ഉൾപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലാരിവട്ടം പാലം അഴിമതി; അന്വേഷണസംഘത്തിൽ രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും കൂടി ഉൾപ്പെടുത്തി

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണസംഘം വിപുലീകരിച്ചു. രണ്ടു ഡിവൈഎസ്പിമാരെയും രണ്ടു സിഐമാരെയും കൂടി സംഘത്തിൽ ഉൾപ്പെടുത്തി. തിരുവനന്തപുരം വിജിലൻസ് യൂണിറ്റിൽ നിന്നുള്ള ഡിവൈഎസ്പി ശ്യാംകുമാർ അന്വേഷണ ഉദ്യോഗസ്ഥനാകും. നിലവിലെ അന്വേഷണ ഉദ്യോഗസ്‌ഥൻ അശോക് കുമാർ സംഘത്തിൽ തുടരും. പ്രതി ടി.ഒ. സൂരജ് അടക്കമുള്ളവർ വൻതുക കൈക്കൂലിയായി കൈപ്പറ്റിയെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റുകൾ നടന്നത്. ഈ തുക ഉപയോഗിച്ച് നടത്തിയ ഇടപാടുകൾ അടക്കം തെളിവുകൾ കണ്ടെത്തുന്നതിന് വിപുലമായ അന്വേഷണം ആവശ്യമാണെന്ന നിഗമനത്തിലാണ് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് വിജിലൻസ്‌ഡയറക്ടർ ഉത്തരവിറക്കിയത്. അതേസമയം അന്വേഷണവിവരം ചോർത്തിയെന്ന് ആരോപിച്ച് സംഘത്തിലെ എഎസ്ഐ ഇസ്മയിലിനെ നേരത്തെ പുറത്താക്കിയതും ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.