പാമ്പാടി ആശ്വാസഭവന്‍ ഡയറക്ടര്‍ ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാമ്പാടി ആശ്വാസഭവന്‍ ഡയറക്ടര്‍ ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റില്‍

കോട്ടയം: പാമ്പാടിയിലെ ആശ്വാസഭവന്‍ ഡയറക്ടര്‍ ജോസഫ് മാത്യു ബലാത്സംഗകേസില്‍ വീണ്ടും അറസ്റ്റിലലായി‍. ആശ്വാസ ഭവനിലെ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്വാസ ഭവനിലെ അന്തേവാസിയായിരുന്ന ഇടുക്കി സ്വദേശിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം ജോസഫ് മാത്യുവിനെ കഴിഞ്ഞ ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു.
ജയിലില്‍ കഴിയുന്ന മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ആശ്വാസഭവന്‍.