രാജകുടുംബാംഗം അന്തരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജകുടുംബാംഗം അന്തരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയ കോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു

പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു. 

പന്തളം രാജകുടുംബാംഗം  രേവതി നാള്‍ അംബാലിക തന്പുരാട്ടിയാണ് (94 )അന്തരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച 12ന് കൈപ്പുഴ കൊട്ടാരം വക ശ്മശാനത്തില്‍ നടക്കും. മരണത്തെ തുടര്‍ന്ന് ഡിസംബര്‍ 16 വരെ അടച്ചിടുന്ന ധര്‍മ്മശാസ്താക്ഷേത്രം 17 ന് രാവിലെ ശുദ്ധി ക്രിയകള്‍ക്ക് ശേഷം ഭക്തര്‍ക്ക് തുറന്നു തുറക്കുo. 


 


LATEST NEWS