ഗണേഷ് ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുത്; പന്ന്യന്‍ രവീന്ദ്രന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗണേഷ് ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുത്; പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി നടന്‍ ദിലീപിനെ കാണാനെത്തിയ പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ പ്രസ്താവനക്കെതിരെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന ആള്‍ക്ക് വേണ്ടി പ്രതികരിക്കുന്ന ഗണേഷ് ജനപ്രതിനിധിയാണെന്ന കാര്യം മറക്കരുതെന്നാണ് പന്ന്യന്‍ പറഞ്ഞു.

ഇടതുപക്ഷ എംഎല്‍എയായ ഗണേഷ്‌കുമാര്‍ ഇന്നലെ ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഔദാര്യം പറ്റിയവരും സഹായം പറ്റിയവരും ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും എം എല്‍ എ പറഞ്ഞിരുന്നു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മാത്രം ദിലീപിനെ മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ കെ.ബി ഗണേഷ് കുമാര്‍. കലാഭവന്‍ ഷാജോണും ജയിലില്‍ എത്തിയിരുന്നു.


LATEST NEWS