പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്: താഹ ഫസലിന്റെ വീട് സന്ദര്‍ശിച്ച്‌ ചെന്നിത്തല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്: താഹ ഫസലിന്റെ വീട് സന്ദര്‍ശിച്ച്‌ ചെന്നിത്തല

കോഴിക്കോട്: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി.രാവിലെ എട്ട് മണിയോടെ താഹയുടെ വീട്ടില്‍ എത്തിയ അദ്ദേഹം ബന്ധുക്കളെ കണ്ട് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചു. യു​എ​പി​എ അ​റ​സ്റ്റ് വീ​ണ്ടും നി​യ​മ​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പറഞ്ഞു.

എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ചെന്നിത്തലയുടെ സന്ദര്‍ശനം. അ​ല​നെ​യും താ​ഹ​യേ​യും അ​റ​സ്റ്റ് ചെ​യ്ത​ത് ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. യുഎപിഎ ചുമത്തുന്ന എല്ലാ കേസുകളും എന്‍ഐഎ ഏറ്റെടുക്കാറില്ല. എന്നാല്‍ ഈ കേസ് എന്‍ഐഎയുടെ കൈയ്യിലേക്ക് കേസെത്തുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. 

അലനും താഹയ്ക്കും എതിരെ എന്ത് തെളിവാണ് സര്‍ക്കാരിന്റെ കൈവശമുള്ളതെന്ന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. അമിത് ഷായും പിണറായിയും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. ഈ വിഷയത്തില്‍ യുഡിഎഫിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.