മാണി രാഷ്ട്രീയ നപുംസകം: പി.സി ജോര്‍ജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാണി രാഷ്ട്രീയ നപുംസകം: പി.സി ജോര്‍ജ്

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യില്ലെന്നും ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കെന്ന് ഉടന്‍ പ്രഖ്യാപിക്കുമെന്ന് പി.സി ജോര്‍ജ്.

 ചെങ്ങന്നൂരില്‍ വിളിച്ച് ചേര്‍ത്ത ജനപക്ഷം നിയോജകമണ്ഡലം കണ്‍വെന്‍ഷന് ശേഷമായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം. മണ്ഡലത്തിലാകെ 500 വോട്ടുകളുള്ള കെഎം മാണിക്ക് പുറകെ പോവുകയാണ് മൂന്ന് മുന്നണികളുമെന്നും ആരും അഴിമതിക്ക് എതിരല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

ഞങ്ങളുടെ മുന്നില്‍ മൂന്ന് മുന്നണികളും മൂന്ന് പാര്‍ട്ടികളും കണക്കാ. കോണ്‍ഗ്രസും കണക്കാ, ബിജെപി കേന്ദ്രം ഭരിച്ച് ഈ പരുവത്തിലാക്കി. സംസ്ഥാനം ഭരിക്കുന്ന പിണറായിയെ കുറിച്ച് പറയണോ എന്നും പി.സി ചോദിക്കുന്നു. മൂന്ന് മുന്നണിക്കും വോട്ട് ചെയ്യാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. ചെങ്ങന്നൂരിലെ ജനത്തിനും മടിയാണ്. എന്നാലും ഈ മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ഭേദവും മികച്ച പൊതുപ്രവര്‍ത്തനം നടത്തുന്നതും ആരാണെന്ന് നോക്കി അവര്‍ക്ക് വോട്ട് ചെയ്യാന്‍ പറയും.

ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിലപാട് പ്രഖ്യാപിക്കാത്ത മാണി  രാഷ്ട്രീയ നപുംസകമാണെന്നും മാണിക്ക് ചെങ്ങന്നൂരില്‍ 500 വോട്ട് തികച്ചില്ലെന്നും പി.സി കുറ്റപ്പെടുത്തി.