പി.സി ജോർജിന് തിരിച്ചടി; മുന്നണി പ്രവേശനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നില്ലെന്ന് യു.ഡി.എഫ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി.സി ജോർജിന് തിരിച്ചടി; മുന്നണി പ്രവേശനത്തിനുള്ള അപേക്ഷ പരിഗണിക്കുന്നില്ലെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനത്തിനുള്ള പിസി ജോർജിന്റെ കാത്തിരിപ്പ് നീളുമെന്ന് റിപ്പോർട്ടുകൾ.  മുന്നണി പ്രവേശനത്തിനായുള്ള അദ്ദേഹത്തിന്റെ അപേക്ഷപോലും പരിഗണിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് യോഗത്തിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ. എന്നാൽ ഇക്കാര്യം സ്ഥിതീകരിക്കാൻ യുഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല. 

ബിജെപിയെ തള്ളിപ്പറഞ്ഞാണ് യുഡിഎഫുമായി സഹകരിക്കാനുള്ള താല്പര്യം ജോർജ് പരസ്യപ്പെടുത്തിയത്. ഇതിനായി ഒരു സമിതിയെയും കേരള ജനപക്ഷം നിയോഗിച്ചിരുന്നു. യുഡിഎഫ് പ്രവേശന വിഷയത്തിൽ കോൺഗ്രസ്സുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.