യുവാവ് എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 യുവാവ് എയര്‍ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി

മലപ്പുറം:   പെരിന്തൽമണ്ണയിൽ യുവാവ് എയര്‍ഗണ്ണില്‍ നിന്നുള്ള   വെടിയേറ്റ്‌ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി, അബദ്ധത്തില്‍ വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. പെരിന്തൽമണ്ണ മാനത്തുമംഗലം കിഴിശേരി കുഞ്ഞിമുഹമ്മദിന്റെ മകൻ മാസിൻ (21) ആണ് മരിച്ചത്.‌‌‌ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലാണെന്ന് സൂചന.    കഴുത്തിനും, കാലിനും  പരുക്കോടെ മാസിനെ വൈകീട്ട് അഞ്ചരയോടെ രണ്ടുപേർ ചേർന്ന് സ്കൂട്ടറിൽ പെരിന്തൽമണ്ണ അൽശിഫ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

മാസിനിനെ പരിചരണത്തിനായി മാറ്റിയതോടെ രണ്ടുപേരും സ്ഥലംവിട്ടു. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നെന്ന് അധികൃതർ പറഞ്ഞു.  നഗരത്തിലെ മാട് റോഡിൽ വച്ചാണു വെടിയേറ്റതെന്നാണു പൊലീസിന്റെ നിഗമനം. സുഹൃത്തുക്കളോടൊപ്പം എയർഗൺ ഉപയോഗിക്കാൻ പഠിക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണു സൂചന.

സുഹൃത്തുക്കൾതന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നു കരുതുന്നു. കോഴിക്കോട് ഓഡിയോളജി എൻജിനീയറിങ് വിദ്യാർഥിയാണ് മാസിൻ.  


Loading...
LATEST NEWS