പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കാസര്‍കോട് പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്നു സിപിഎം പ്രവർത്തകരുടെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ട്, ഒന്‍പത്, പത്ത് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വാദം പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലുളള കൊലപാതകമെന്ന് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയ ശേഷം കുറ്റപത്രത്തില്‍ അത് വ്യക്തിവൈരാഗ്യമായി മാറിയത് എങ്ങനെയാണെന്ന് കേസ് ഡയറി പരിശോധിച്ച കോടതി ചോദിച്ചു. ഒരാളോടുളള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പ്രതികള്‍ എന്തിനാണ് രണ്ടുപേരെ കൊലപ്പെടുത്തിയതെന്നും കോടതി ചോദിച്ചു.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ വച്ച്‌ ഇരുവരെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.


LATEST NEWS