പെർമിറ്റുള്ള ഓട്ടോക്കാരെ തടഞ്ഞു; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സംഘർഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെർമിറ്റുള്ള ഓട്ടോക്കാരെ തടഞ്ഞു; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സംഘർഷം

കൊച്ചി:  പെർമിറ്റുള്ള ഓട്ടോക്കാരെ തടഞ്ഞതോടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സംഘർഷം. പെർമിറ്റ് എടുത്ത ഓട്ടോകൾക്കു മാത്രമായിരുന്നു   പ്രീ പെയ്ഡ് കൗണ്ടറിൽ നിന്ന് സർവീസിന് അനുമതി. അപേക്ഷ നൽകിയ 103 ഒട്ടോറിക്ഷകൾക്കാണു പെർമിറ്റ് അനുവദിച്ചത്. ഇവർ   ഓടാനെത്തിയെങ്കിലും പെർമിറ്റ് എടുക്കാൻ കൂട്ടാക്കാത്ത ഒരു സംഘം തൊഴിലാളികളുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷകൾ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തി ഇറക്കി വിടുകയും ചെയ്തു. ഷനുള്ളിൽ പ്രവേശിച്ചു പ്രശ്നമുണ്ടാക്കിയ ചിലർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തതോടെ അവരുമായും തർക്കമുണ്ടായി.

പെർമിറ്റ് എടുക്കാത്തവരെല്ലാം കൂടി സ്റ്റേഷനു പുറത്തു കാത്തുനിന്നു അതുവഴി വന്ന ഓട്ടോകളിൽനിന്നു യാത്രക്കാരെ വലിച്ചിറക്കി. ജില്ലാ കലക്ടർ പ്രശ്നത്തിൽ ഇടപെട്ടതോടെ പെർമിറ്റ് ഓട്ടോകൾ തടഞ്ഞ 10 യൂണിയൻ നേതാക്കളെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു നീക്കി. നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെർമിറ്റ് സംവിധാനം ഏർപ്പെടുത്തിയതിന്റെ തുടർച്ചയായാണു സൗത്തിലും പെർമിറ്റ് ഏർപ്പെടുത്താൻ റെയിൽവേ നടപടി സ്വീകരിച്ചത്.

എന്നാൽ പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന മൂലം ആദ്യം മുതൽ തന്നെ ചിലർ പെർമിറ്റിനെതിരെ രംഗത്തു വരികയായിരുന്നു.