നിര്‍ഭയ കേസ് പ്രതികള്‍ക്കുള്ള മരണ വാറണ്ട്; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിര്‍ഭയ കേസ് പ്രതികള്‍ക്കുള്ള മരണ വാറണ്ട്; ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ മ​ര​ണ​വാ​റ​ണ്ട് വ്യാ​ഴാ​ഴ്ച പു​റ​പ്പെ​ടു​വി​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. ദയാഹരജി തള്ളിയത് ചോദ്യം ചെയ്തുള്ള പ്രതി വിനയ് ശർമയുടെ ഹരജി യില്‍ സുപ്രീംകോടതി വിധി വരാനിരിക്കുന്നത് കണക്കിലെടുത്താണ് കോടതി നടപടി.

വ്യാ​ഴാ​ഴ്ച പ​ട്യാ​ല ഹൗ​സ്‌ കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ത​ങ്ങ​ളു​ടെ ഹ​ര്‍​ജി​ക​ളു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച ഈ ​ഹ​ര്‍​ജി​ക​ള്‍ കേ​ള്‍​ക്കു​മെ​ന്നും പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ അ​റി​യി​ച്ചു.

പ്രതിയായ പ​വ​ന്‍ ഗു​പ്ത മ​റ്റു നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.

നീ​തി എ​പ്പോ​ള്‍ ല​ഭി​ക്കു​മെ​ന്ന് നി​ര്‍​ഭ​യു​ടെ അ​മ്മ ആശാ ദേവി കോ​ട​തി​യി​ല്‍ ചോ​ദി​ച്ചു. ത​നി​ക്ക് നീ​തി വേ​ണ​മെ​ന്നും നീ​തി​ക്കാ​യി ഇ​നി എ​ത്ര ദി​വ​സം കോ​ട​തി​യി​ല്‍ കാ​ത്തി​രി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ചോ​ദി​ച്ചു.

വധശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പാട്യാല ഹൗസ് കോടതിക്ക് മുമ്പിൽ നടന്ന പ്രതിഷേധത്തിൽ ആശാ ദേവിയും പങ്കെടുത്തു.


LATEST NEWS