നാളെ പെട്രോൾ പമ്പുകള്‍ അടഞ്ഞു കിടക്കും; വരുന്ന ദിവസങ്ങളില്‍  ഇന്ധനക്ഷാമവും നേരിട്ടേക്കും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 നാളെ പെട്രോൾ പമ്പുകള്‍ അടഞ്ഞു കിടക്കും; വരുന്ന ദിവസങ്ങളില്‍  ഇന്ധനക്ഷാമവും നേരിട്ടേക്കും 

കൊച്ചി:  നാളെ പെട്രോൾ പമ്പുകള്‍ അടഞ്ഞു കിടക്കും.  ഇന്ധനവില പ്രതിദിനം മാറുന്ന സംവിധാനത്തിൽ വൻ നഷ്ടം നേരിടുന്നുവെന്നും ഇതു പരിഹരിക്കാമെന്ന കേന്ദ്ര ഉറപ്പ് പാലിച്ചില്ലെന്നും ആരോപിച്ചാണു രാജ്യവ്യാപക പ്രതിഷേധം. ഓരോ സംസ്ഥാനത്തും ഓരോ ദിവസമാണു സമരം. നാളെത്തന്നെയാണ് ജിഎസ്ടിയുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ കടയടപ്പ് സമരവും.  

സമരം  24 മണിക്കൂറിൽ അവസാനിച്ചാലും സംസ്ഥാനത്ത് ഇന്നു മുതൽ വ്യാഴാഴ്ച വരെ ഇന്ധനക്ഷാമം നേരിട്ടേക്കും. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് സമരം.  പല പമ്പുകളിലും സ്റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിർത്തി; ‘നോ സ്റ്റോക്ക്’ ബോർഡുകൾ ഉയർന്നു.

ഇനി ബുധനാഴ്ചയാണ് സ്റ്റോക്ക് എത്തുക. നാളെ പമ്പുകകളിൽ വിൽപന മാത്രമല്ല, വാങ്ങലും ഇല്ലാത്തതിനാൽ ടാങ്കർ ലോറികൾ ലോഡ് എടുക്കുന്നതും നിർത്തി വച്ചിട്ടുണ്ട്.  


LATEST NEWS