സ്കൂള്‍ കായികരംഗം സമൂലമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്കൂള്‍ കായികരംഗം സമൂലമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പാലാ:  സ്കൂള്‍ കായികരംഗം സമൂലമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കുട്ടികളെ രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്  ഈ പരിഷ്ക്കരണം സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  സ്കൂളുകളില്‍ കളിയിലൂടെ ആരോഗ്യം എന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. 61-ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാലായില്‍ അന്താരാഷ്ട്രനിലവാരത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം   മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു. 

 പല സ്കൂളുകളിലും കളിക്കളങ്ങള്‍ ആണ്‍കുട്ടികളാണ്   കൈയടക്കുന്നത്. പെണ്‍കുട്ടികളാകട്ടെ കളിക്കളത്തില്‍ ഇറങ്ങുന്നില്ല. ഇതിനു മാറ്റംവരുത്താന്‍ സ്കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം.  സ്പോര്‍ട്സ് സ്കൂളുകള്‍ പലതിനും പരാധീനതകളുണ്ട്. ഇത് പരിഹരിക്കാനാണ്  സ്പോര്‍ട്സ് സ്കൂളുകളുടെ ചുമതല കായികവകുപ്പിന് കൈമാറിയത്. 

പരീക്ഷകളും കായികോത്സവങ്ങളും ഒന്നിച്ചുവരുന്ന സ്ഥിതിക്ക് മാറ്റംവരുത്താന്‍ മുന്‍കൂറായി ഒരു വാര്‍ഷികകലണ്ടര്‍ പ്രഖ്യാപിക്കും. സംസ്ഥാനത്തിന് പുറത്ത് മത്സരങ്ങളില്‍ പോകുന്നവരുടെ യാത്രാപ്രശ്നവും പരിഹരിക്കും.   സ്കൂള്‍ കായികോത്സവങ്ങള്‍ നന്നായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ലോകത്തുതന്നെ ഇത്തരമൊരു സംഘാടനം അപൂര്‍വമായിരിക്കും. ദേശീയ കായികോത്സവങ്ങളില്‍ സംസ്ഥാനത്തിന് നല്ലനിലയില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയുന്നുണ്ട്. താരങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ 14 ജില്ലകളിലും വിവിദ്ദോദ്ദേശ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.