കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കാല്‍പ്പന്തിന്റെ ചടുലതയും ചലനാത്മകതയും വീറും ഹരവും സാര്‍വലൗകിക സ്വീകാര്യതയും മറ്റൊരു കളിക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫുട്ബോള്‍ അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന, ഒരു ചരടില്‍ കോര്‍ക്കുന്ന കായിക വിനോദമാണെന്നും അദ്ദേഹം പറഞ്ഞു. 

ഫുട്ബോള്‍ എന്ന ഒറ്റ വികാരത്തിലേക്ക് ലോക ജനത ഒന്നിച്ചെത്തുന്ന, റഷ്യയില്‍ വിശ്വഫുട്‌ബോള്‍ മഹോത്സവത്തിന് അരങ്ങുണരുന്ന മുഹൂര്‍ത്തത്തിനായി ലോകം കണ്ണുനട്ടിരിക്കുന്ന ഈ സവിശേഷ വേളയില്‍, ലോകകപ്പിന്റെ 32 നാളുകളിലേക്ക്; ആവേശത്തിലേക്കും ഉദ്വേഗത്തിലേക്കും പ്രതീക്ഷയിലേക്കും. ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം, കൊച്ചു മകന്‍ ഇഷാനോടൊപ്പം. അതിനു ദേശഭേദങ്ങളില്ല. തലമുറകളുടെ അന്തരമില്ലെന്നും പിണറായി ലോകകപ്പ് ഫുട്‌ബോളിന് ആശംസകള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


LATEST NEWS